മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട്…

മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും. അവൻ തൻ്റെ രണ്ട് കൈകളും കഴുകിയാൽ അവൻ്റെ രണ്ട് കൈകൾ കൊണ്ടും അവൻ പിടിച്ച എല്ലാ തെറ്റുകളും അവൻ്റെ രണ്ട് കൈകളിൽ നിന്നും വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- ഒലിച്ചു പോകും. അവൻ തൻ്റെ രണ്ട് കാലുകളും കഴുകിയാൽ ആ കാലുകൾ കൊണ്ട് അവൻ നടന്നെത്തിയ തിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകും. അങ്ങനെ തിന്മകളിൽ നിന്നെല്ലാം ശുദ്ധനായി കൊണ്ട് അവൻ പുറത്തുവരും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മുസ്‌ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരാൾ വുദൂഅ് ചെയ്യുകയും, വുദുവിൻ്റെ ഭാഗമായി തൻ്റെ മുഖം കഴുകുകയും ചെയ്യുമ്പോൾ അവൻ്റെ കണ്ണ് കൊണ്ട് അവൻ ചെയ്ത ചെറുപാപങ്ങളെല്ലാം വുദൂഇൻ്റെ വെള്ളം ഒലിച്ചിറങ്ങുന്നതോടെ -അല്ലെങ്കിൽ അതിലെ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. അതു പോലെ, അവൻ്റെ കൈകൾ അവൻ കഴുകിയാൽ അവൻ്റെ രണ്ട് കരങ്ങൾ കൊണ്ട് ചെയ്ത തിന്മകളെല്ലാം വുദൂഇൻ്റെ വെള്ളം താഴേക്ക് വീഴുന്നതോടൊപ്പം -അല്ലെങ്കിൽ അതിലെ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ്. തൻ്റെ കാലുകൾ കഴുകുമ്പോൾ അവ കൊണ്ട് അവൻ നടന്നു പോയ ചെറുതിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകുന്നതാണ്. അങ്ങിനെ വുദൂഅ് അവസാനിക്കുന്നതോടെ ചെറുപാപങ്ങളിൽ നിന്നെല്ലാം അവൻ ശുദ്ധനായിത്തീരും

فوائد الحديث

വുദൂഅ് കാത്തുസൂക്ഷിക്കുന്നതിൻ്റെ ശ്രേഷ്ഠത, അത് തിന്മകൾക്ക് പ്രായശ്ചിത്തമാകും.

നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കാൻ ജനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിൻ്റെ ഭാഗമായി അവയുടെ പ്രതിഫലവും പുണ്യത്തിൻ്റെ വലുപ്പവും വിവരിച്ചു നൽകുക എന്നത് നബി (ﷺ) യുടെ രീതിയിൽ പെട്ടതായിരുന്നു.

മനുഷ്യൻ്റെ അവയവങ്ങളെല്ലാം തിന്മകളിൽ ചിലതിലെല്ലാം പങ്കുവഹിക്കുന്നുണ്ട്. ഈ തിന്മകളെല്ലാം ആ അവയവങ്ങളോട് ചേരുന്നതാണ്. ഏതൊരു തിന്മയിൽ നിന്ന് അവൻ പശ്ചാത്തപിച്ചു മടങ്ങുമ്പോഴും അവ അവൻ്റെ അവയവങ്ങളിൽ നിന്ന് പുറത്തു പോവുകയും ചെയ്യുന്നതാണ്.

വുദൂഇൽ ഒരേ സമയം ശാരീരികമായ ശുദ്ധിയും ആന്തരികമായ ശുദ്ധിയുമുണ്ട്. വുദൂഇൻ്റെ സന്ദർഭത്തിൽ ശരീരത്തിലെ അവയവങ്ങൾ കഴുകുമ്പോൾ ശരീരം ശുദ്ധീകരിക്കപ്പെടുകയും, ഓരോ അവയവങ്ങളിൽ നിന്നും സംഭവിച്ച തിന്മകളെ നീക്കം ചെയ്യുമ്പോൾ ആന്തരികമായ ശുദ്ധീകരണം സംഭവിക്കുകയും ചെയ്യുന്നു.

التصنيفات

വുദ്വൂഅ്, ശരീരായവങ്ങൾ കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതകൾ