കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവൻ്റെ…

കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവൻ്റെ നന്മകളിൽ നിന്ന് രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവൻ്റെ നന്മകളിൽ നിന്ന് രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും." സാലിം (رحمه الله) പറയുന്നു: "അബൂ ഹുറൈറ ഇപ്രകാരം കൂടി പറയാറുണ്ടായിരുന്നു: " അല്ലെങ്കിൽ കൃഷിക്ക് വേണ്ടിയുള്ള നായ". അബൂ ഹുറൈറ കൃഷിയുള്ള ആളായിരുന്നു. (അത് കൊണ്ടാണ് ഹദീഥിലെ ആ ഭാഗം അദ്ദേഹം പ്രത്യേകം ഓർത്തുവെച്ചത്)

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നായകളെ വളർത്തുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു. വേട്ടയാടാനുള്ള ആവശ്യത്തിനോ, കൃഷിക്കും കന്നുകാലികൾക്കും കാവൽ നിൽക്കുക എന്ന ഉദ്ദേശ്യത്തിലോ ഉള്ള നായകൾ മാത്രമാണ് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാകുക. അതല്ലാതെയുള്ള നായകളെ വളർത്തുന്നവരുടെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് എല്ലാ ദിവസവും രണ്ട് ഖീറാത്വുകൾ വീതം നിത്യവും കുറയുന്നതാണ്. ഖീറാത്വ് എന്നത് അല്ലാഹുവിന് മാത്രം അറിയുന്ന പ്രതിഫലത്തിൻ്റെ കണക്കാണ്.

فوائد الحديث

ഇളവ് നൽകപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ നായവളർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല.

നായകളെ വളർത്തുന്നത് വിലക്കപ്പെട്ട കാര്യമാണ്; കാരണം ധാരാളം ഉപദ്രവങ്ങളും കുഴപ്പങ്ങളും അത് കൊണ്ട് സംഭവിക്കാം. 'നായകൾ ഉള്ള വീട്ടിലേക്ക് മലക്കുകൾ പ്രവേശിക്കുന്നതല്ല' എന്ന് നബി (ﷺ) പറഞ്ഞത് ഉദാഹരണം. വെള്ളവും മണ്ണും കലർത്തി കൊണ്ട് ആവർത്തിച്ചു കഴുകിയാലല്ലാതെ നീങ്ങിപ്പോകാത്ത കടുത്ത നജസും നായയുടെ ശരീരത്തിലുണ്ട്.

التصنيفات

വേട്ടയാടൽ