മുസ്ലിമിൻ്റെ ഉടുമുണ്ട് അവൻ്റെ കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. അതിനും അവൻ്റെ നെരിയാണിക്കും ഇടയിലാകുന്നതിൽ…

മുസ്ലിമിൻ്റെ ഉടുമുണ്ട് അവൻ്റെ കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. അതിനും അവൻ്റെ നെരിയാണിക്കും ഇടയിലാകുന്നതിൽ തെറ്റില്ല -അല്ലെങ്കിൽ കുഴപ്പമില്ല-. രണ്ട് നെരിയാണികൾക്ക് താഴേക്ക് ഇറങ്ങിയത് നരകത്തിലാണ്. ആരെങ്കിലും തൻ്റെ മുണ്ട് അഹങ്കാരത്തോടെ വലിച്ചിഴച്ചാൽ അല്ലാഹു അവനെ നോക്കുന്നതല്ല

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്ലിമിൻ്റെ ഉടുമുണ്ട് അവൻ്റെ കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. അതിനും അവൻ്റെ നെരിയാണിക്കും ഇടയിലാകുന്നതിൽ തെറ്റില്ല -അല്ലെങ്കിൽ കുഴപ്പമില്ല-. രണ്ട് നെരിയാണികൾക്ക് താഴേക്ക് ഇറങ്ങിയത് നരകത്തിലാണ്. ആരെങ്കിലും തൻ്റെ മുണ്ട് അഹങ്കാരത്തോടെ വലിച്ചിഴച്ചാൽ അല്ലാഹു അവനെ നോക്കുന്നതല്ല."

[സ്വഹീഹ്]

الشرح

കാലിൻ്റെ താഴ്ഭാഗം മുഴുവനായി മറക്കുന്ന വിധത്തിൽ, വസ്ത്രം താഴേക്ക് വലിച്ചിഴക്കുന്നവരുടെ അവസ്ഥ മൂന്നിലൊന്നാണെന്ന് നബി (ﷺ) വിവരിക്കുന്നു: ഒന്ന്: കണങ്കാലിൻ്റെ മദ്ധ്യം വരെയാകുന്നതാണ് പുണ്യകരം. രണ്ട്: കണങ്കാലിൻ്റെ മദ്ധ്യം മുതൽ അതിന് താഴേക്ക്, നെരിയാണി വരെ ആകുന്നത് അനുവദനീയവും, യാതൊരു തെറ്റുമില്ലാത്തതുമാണ്. നെരിയാണി എന്നത് കൊണ്ട് ഉദ്ദേശ്യം കാൽപാദത്തിൻ്റെയും കണങ്കാലിൻ്റെയും സന്ധിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ട് എല്ലുകളാണ്. മൂന്ന്: രണ്ട് നെരിയാണികൾക്കും താഴേക്ക് ഇറങ്ങുക എന്നത് നിഷിദ്ധമാണ്. നരകശിക്ഷ ഭയപ്പെടേണ്ട തിന്മയാണത്. അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും ധിക്കാരത്തോടെയുമാണ് ഈ പ്രവർത്തി ചെയ്യുന്നത് എങ്കിൽ അല്ലാഹു അവനെ (കാരുണ്യത്തോടെ) നോക്കുക പോലും ചെയ്യുന്നതല്ല.

فوائد الحديث

ഹദീഥിൽ വന്ന താക്കീത് പുരുഷന്മാർക്ക് മാത്രം ബാധകമാണ്. സ്ത്രീകൾക്ക് ഈ പറഞ്ഞത് ബാധകമല്ല. കാരണം, തങ്ങളുടെ ശരീരം മുഴുവൻ മറക്കണമെന്ന് കൽപ്പിക്കപ്പെട്ടവരാണ് അവർ.

പുരുഷൻ്റെ ശരീരത്തിലെ താഴ്പ്പകുതി മറക്കുന്ന എല്ലാതരം വസ്ത്രത്തിനും അറബിയിൽ 'ഇസാർ' എന്ന പദം പ്രയോഗിക്കാം. പാൻ്റും നീളക്കുപ്പായവും മറ്റുമെല്ലാം അതിൽ ഉൾപ്പെടും. ഈ ഹദീഥിൽ വിവരിക്കപ്പെട്ട ഇസ്‌ലാമിക വിധി അവക്കെല്ലാം ബാധകമാണ്.

التصنيفات

വസ്ത്രത്തിലെ മര്യാദകൾ