ഒരു ദീനാറിൻ്റെ നാലിലൊന്ന് മുതൽ മുകളിലേക്ക് മോഷ്ടിച്ചാൽ കൈ മുറിക്കേണ്ടതാണ്

ഒരു ദീനാറിൻ്റെ നാലിലൊന്ന് മുതൽ മുകളിലേക്ക് മോഷ്ടിച്ചാൽ കൈ മുറിക്കേണ്ടതാണ്

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു ദീനാറിൻ്റെ നാലിലൊന്ന് മുതൽ മുകളിലേക്ക് മോഷ്ടിച്ചാൽ കൈ മുറിക്കേണ്ടതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു ദീനാർ സ്വർണ്ണത്തിൻ്റെ നാലിലൊന്നോ അതിൽ കൂടുതലോ ഒരാൾ മോഷ്ടിച്ചാൽ, മോഷ്ടാവിൻ്റെ കൈ ഛേദിക്കുക എന്ന നിയമം അയാളുടെ കാര്യത്തിൽ നടപ്പിലാക്കാം എന്ന് നബി (ﷺ) വിശദീകരിക്കുന്നു. 1.06 ഗ്രാം സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായ വസ്തുക്കൾ ഈ പറഞ്ഞതിൽ ഉൾപ്പെടും.

فوائد الحديث

വൻപാപങ്ങളിൽ പെട്ട തിന്മയാണ് മോഷണം.

മോഷ്ടാവിൻ്റെ ശിക്ഷ അല്ലാഹു വ്യക്തമായി നിർണ്ണയിച്ചിരിക്കുന്നു; അവൻ്റെ കൈ ഛേദിക്കപ്പെടണം എന്നതാണത്. അല്ലാഹു പറയുന്നു: "മോഷ്ടാവായ പുരുഷൻ്റെയും സ്ത്രീയുടെയും കൈകൾ നിങ്ങൾ ഛേദിക്കുക." (മാഇദഃ: 38) ഈ വിധി നടപ്പിലാക്കേണ്ടതിൻ്റെ നിബന്ധനകൾ നബി (ﷺ) യുടെ ഹദീഥുകളിലാണ് വിവരിക്കപ്പെട്ടിട്ടുള്ളത്.

കൈത്തണ്ടയും കൈപ്പത്തിയും ചേരുന്ന സന്ധിയിൽ വെട്ടിക്കൊണ്ട്, കൈപ്പത്തിയാണ് വെട്ടിനീക്കേണ്ടത്. കൈ എന്നത് കൊണ്ട് ഹദീഥിൽ ഉദ്ദേശിക്കുന്നത് അതാണ്.

മോഷ്ടാവിൻ്റെ കൈ ഛേദിക്കുന്നതിൻ്റെ പിന്നിലെ യുക്തി ജനങ്ങളുടെ സമ്പത്ത് സംരക്ഷിക്കുക എന്നതും, സമാനമായ അതിക്രമങ്ങൾക്ക് മുതിരാൻ തുനിയുന്നവരെ ഭയപ്പെടുത്തുക എന്നതുമാണ്.

ദീനാർ എന്നത് (നബി (ﷺ) യുടെ കാലഘട്ടത്തിൽ) ഒരു മിഥ്ഖാൽ സ്വർണ്ണമാണ്. ഇക്കാലഘട്ടത്തിൽ 4.25 ഗ്രാം (24 കാരറ്റ്) സ്വർണ്ണത്തിന് തുല്യമാണത്. ദീനാറിൻ്റെ നാലിലൊന്ന് എന്നാൽ ഒരു ഗ്രാമിനേക്കാൾ കുറച്ച് അധികമാണ് വരിക.

التصنيفات

മോഷണത്തിനുള്ള ശിക്ഷ