അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾക്കല്ലാതെ പത്ത് ചാട്ടയടിയിൽ കൂടുതൽ ഒരാളെയും അടിക്കാൻ പാടില്ല

അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾക്കല്ലാതെ പത്ത് ചാട്ടയടിയിൽ കൂടുതൽ ഒരാളെയും അടിക്കാൻ പാടില്ല

അബൂ ബുർദഃ അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾക്കല്ലാതെ പത്ത് ചാട്ടയടിയിൽ കൂടുതൽ ഒരാളെയും അടിക്കാൻ പാടില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിനെ ധിക്കരിക്കുന്ന തിന്മകൾ പ്രവർത്തിച്ചതിൻ്റെ പേരിലല്ലാതെ ഒരാളെ പത്ത് തവണയിൽ കൂടുതൽ ചാട്ടയടിക്കാൻ പാടില്ല. ഹദീഥിൽ ഹദ്ദ് എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്; നിശ്ചിത ശിക്ഷാവിധികൾ നിർണ്ണയിക്കപ്പെട്ട തിന്മകൾക്ക് ഈ പദം പ്രയോഗിക്കാറുണ്ട് എങ്കിലും (വിവാഹിതനല്ലാത്ത വ്യഭിചാരിയെ നൂറ് തവണ അടിക്കാൻ കൽപ്പിച്ചത് പോലുള്ള നിശ്ചിത നിയമങ്ങൾക്ക് ഹദ്ദ് എന്നു പറയുന്നത് പോലെ) ഹദീഥിലെ ഉദ്ദേശ്യം അതല്ല. ഒരാളെ ഗുണദോഷിക്കുന്നതിനോ മറ്റോ വേണ്ടി അടിക്കുമ്പോൾ പത്ത് തവണയിൽ കൂടുതൽ അടിക്കാൻ പാടില്ല. ഭാര്യയെയോ കുട്ടിയെയോ അടിക്കുന്നത് ഉദാഹരണം.

فوائد الحديث

അല്ലാഹു കൽപ്പിച്ചതോ വിലക്കിയതോ ആയ നിയമങ്ങൾ ലംഘിക്കുന്നതിന് കൃത്യമായ പ്രമാണങ്ങളാൽ നിശ്ചയിക്കപ്പെട്ട ശിക്ഷാവിധികൾ ഉള്ളത് പോലെ, സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ട് ഭരണാധികാരി നിശ്ചയിക്കുന്ന ശിക്ഷാവിധികളും ഉണ്ട്.

ഒരാളെ നന്മയിലേക്ക് നടത്തുകയും തിന്മയിൽ നിന്ന് ഭയപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം ഗുണദോഷിക്കേണ്ടതും വേദനിപ്പിക്കേണ്ടതും. അങ്ങനെ ആവശ്യമുള്ള ഘട്ടത്തിലാണെങ്കിൽ പോലും, പത്ത് തവണയിൽ കൂടുതൽ ഒരാളെ അടിക്കരുത്.

അടിക്കുക എന്നതിലേക്ക് പ്രവേശിക്കാതെ, സംസാരത്തിലൂടെയും ഉപദേശത്തിലൂടെയും മാർഗദർശനം നൽകിക്കൊണ്ടും നന്മയോട് ആഗ്രഹം ജനിപ്പിച്ചു കൊണ്ടുമെല്ലാം ഒരാളെ ഗുണദോഷിക്കുക എന്നതാണ് ഏറ്റവും ഉത്തമം എന്നതിൽ സംശയമില്ല. അതാണ് ഉപദേശം സ്വീകരിക്കാനും അദ്ധ്യാപനത്തിലെ സൗമ്യതക്കും യോജിച്ചത്. എന്നാൽ, ഇതെല്ലാം സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾകും അനുസരിച്ച് വലിയ തോതിൽ വ്യത്യാസപ്പെടുന്നതാണ്. ഓരോ സന്ദർഭത്തിലും ഏറ്റവും അനുയോജ്യമായത് പ്രവർത്തിക്കുകയാണ് വേണ്ടത്.

التصنيفات

തഅ്സീറിൻ്റെ' വിധിവിലക്കുകൾ