മതപരമായ മര്യാദകൾ

മതപരമായ മര്യാദകൾ

15- നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനത് (മറ്റുള്ളവരോട്) പറയുകയും ചെയ്യട്ടെ. ഇനി അവന് വെറുപ്പുണ്ടാക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ അത് പിശാചിൽ നിന്ന് മാത്രമുള്ളതാണ്. അവൻ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും, ഒരാളോടും അതിനെ കുറിച്ച് പറയാതിരിക്കുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമുണ്ടാക്കുകയില്ല

21- അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക

45- ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ ആറു കാര്യങ്ങളാണ്." ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?" നബി (ﷺ) പറഞ്ഞു: "അവനെ കണ്ടുമുട്ടിയാൽ നീ സലാം പറയുക. നിന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക. നിന്നോട് ഉപദേശം തേടിയാൽ അവന് സദുപദേശം നൽകുക. അവൻ തുമ്മുകയും 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ അവന് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുക. അവൻ രോഗിയായാൽ സന്ദർശിക്കുക. അവൻ മരണപ്പെട്ടാൽ (അവൻ്റെ ജനാസയെ) അനുഗമിക്കുക